ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പായ വാട്സ്ആപ്പിന്റെ മൂന്നാംകക്ഷി ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വാട്സ് ആപ്പ് അധികൃതരുടെ മുന്നറിയിപ്പ്. വാട്സ് ആപ്പിന്റെ മൂന്നാംകക്ഷി ആപ്പുകളായ ജിബി വാട്സ് ആപ്പ്, വാട്സ് ആപ്പ് പ്ലസ് എന്നിവ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ആപ്പിന്റെ സ്വകാര്യത കൂടുതല്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഫേസ്ബുക്ക്, വാട്സ് ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയെ ഒരുമിച്ചാക്കാനുള്ള പദ്ധതി നേരത്തെ ഉണ്ടായിരുന്നു. ചിലപ്പോള്‍ ഇതിന്റെ ഭാഗമായായിരിക്കും ഈ മുന്നറിയിപ്പെന്നാണ് ടെക് ലോകം കരുതുന്നത്.