പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങി റിയല്‍മി. റിയല്‍മി 3 എന്ന പേരില്‍ എത്തുന്ന ഫോണ്‍ മാര്‍ച്ച് നാലിന് ഡല്‍ഹിയില്‍ അവതരിപ്പിക്കും. മറ്റ് സ്മാര്‍ട്ട്ഫോണുകളെ അപേക്ഷിച്ച് പ്രൊസസറിലെ മാറ്റമാവും ഈ ഫോണിനെ കൂടുതല്‍ ശ്രദ്ധേയമാക്കുക. എന്നാല്‍ ഫോണിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.
റിയല്‍മി 2 ക്വാല്‍കോം ആണെങ്കില്‍ 3യില്‍ മിഡിയ ടെക് ഹീലിയോ പി70 ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരട്ട ക്യാമറയാവും ഈ മോഡലിനും ഉണ്ടാവുക. 2വില്‍ ഉള്ളത് പോലെ ബാക്കില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ടാവും. ബാക്ക്ബോഡി ഡയമണ്ട് ലുക്കിലായിരിക്കും .
റിയല്‍മി 3യില്‍ ഇരട്ട ക്യാമറയാണെങ്കിലും 48 മെഗാപിക്സലായിരിക്കുമെന്നാണ് സൂചന. റിയല്‍മി 2പ്രോക്ക് സ്നാപ്ഡ്രാഗണ്‍ 660 പ്രോസസറായിരുന്നു. ഇതില്‍ നിന്നും 30 ശതമാനം വേഗത ഹിലിയോ പ്രൊസസറിനുണ്ടെന്നും അതിനാലാണ് പ്രൊസസറില്‍ മാറ്റം വരുത്തുന്നതെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. പതിനായിരത്തിന് താഴെയായിരിക്കും റിയല്‍മി 3യുടെയും വില.