നോക്കിയയുടെ ഒരു മോഡലും കൂടി ഇന്ത്യയിലേക്ക്. 6.1 പ്ലസ് മോഡലിന്റെ ശേഷി കൂടിയ 6ജിബി റാം+64 ജിബി സ്റ്റോറേജുള്ള വാരിയന്റാണ് ഇന്ത്യയില്‍ പുതുതായി പുറത്തിറക്കിയത്. 18,499 രൂപയാണ് മോഡലിന്റെ വില. ആദ്യഘട്ടത്തില്‍ നോക്കിയയുടെ വെബ്സ്റ്റോര്‍ വഴിയായിരിക്കും സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പന. മാര്‍ച്ച് ഒന്ന് മുതല്‍ വിപണികളില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് വൈറ്റ്, ഗ്ലോസ് മിഡ്നൈറ്റ് ബ്ലൂ എന്നിങ്ങനെ മൂന്ന് കളറുകളിലാണ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. നേരത്തെ 4ജിബി വാരിയന്റായിരുന്നു ഇന്ത്യയില്‍ എത്തിച്ചിരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 400 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാം. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെ(നോച്ച്)യാണ് നല്‍കിയിരിക്കുന്നത്.
അഡ്രിനോ 509 ജെപിയു പിന്തുണയുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസര്‍, 3,060 എംഎഎച്ച് ബാറ്ററി, ഇരട്ട പിന്‍ക്യാമറ(16എംപി പ്രൈമറി ലെന്‍സും 5എംപി സെക്കന്‍ഡറി ലെന്‍സും) 16 എംപിയുടെ സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിലുള്ളത്. ഒഎസ് ഒറിയോ ആണെങ്കിലും പൈ അപ്ഡേഷന് ഈ മോഡലുകള്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. 4ജിബി മോഡലിന് 14,999 ആണ് വില.