പുതിയ സ്മാര്‍ട്ഫോണ്‍ വിപണിയിലിറക്കാനൊരുങ്ങുകയാണ് ഓപ്പോ. ഓപ്പോ എഫ് 11 പ്രൊ. ഫോണ്‍ പുറത്തിറക്കുന്നത് എപ്പോഴാണെന്ന് ഓപ്പോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പുതിയ ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ടീസര്‍ കമ്പനി പുറത്തുവിട്ടു. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ഫോണ്‍ വിപണിയെത്താനാണ് സാധ്യത.
ചില ചിത്രങ്ങളും പ്രമോ വീഡിയോകളും ഓപ്പോ എഫ് 11 ന്റേതായി പുറത്തു വന്നിരുന്നു. നോച്ച് ഇല്ലാത്ത ബെസല്‍ ലെസ് ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് വിവോ നെക്സില്‍ പരീക്ഷിച്ച പോപ് അപ്പ് സെല്‍ഫി ക്യാമറയാണ് ഇതില്‍ ഉണ്ടാവുകയെന്നും സൂചനകളുണ്ട്.
ഓപ്പോയുടെ ടീസര്‍ എഫ് 11 പ്രോയുടെ പാനോരമിക് സ്ക്രീനിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. ഓപ്പോ പനോരമിക് സ്ക്രീന്‍ എന്ന് വിശേഷിപ്പിക്കുന്നത് നോച്ച് ഇല്ലാത്ത സ്ക്രീനിനെ ആണ്. പോപ്പ് അപ്പ് ക്യാമറയും ടീസറില്‍ കാണിക്കുന്നുണ്ട്. എഫ് 11 പ്രോ സ്മാര്‍ട്ഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറയാണ് ഉണ്ടാവുകയെന്ന് ഓപ്പോ നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
48 മെഗാപിക്സല്‍ ക്യാമറയാണ് ഓണര്‍ വ്യൂ 20, റെഡ്മി നോട്ട് 7, വിവോ വി 15 പ്രോ തുടങ്ങിയ ഫോണുകളിലും ഉള്ളത്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ക്യാമറ സെന്‍സര്‍ ആയിരിക്കും ഓപ്പോ എഫ് 11 പ്രൊയില്‍ ഉപയോഗിക്കുക. എന്നാല്‍ അത് ഏതാണ് എന്ന് വ്യക്തമല്ല.