വില്‍പ്പനയില്‍ ഒന്നാമനായി വിപണി കീഴടക്കിയ ഷവോമിഫോണുകള് റേഡിയേഷന്റെ അളവിലും ഒന്നാമതാണെന്ന് ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ റേഡിയേഷന് പ്രൊട്ടക്ഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവനുസരിച്ച് ഹാന്‍ഡ്സെറ്റുകളെ തരംതിരിച്ചിരിക്കുന്നു.
ഷവോമിയുടെ എംഐ എ വണ്‍ സെറ്റ് 1.75 വാട്ട്സ്/ കിലോഗ്രാം റേഡിയേഷന് പുറന്തള്ളുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഷവോമി പുറത്തിറക്കുന്ന മോഡലുകളില്‍ റെഡ്മി നോട്ട് 5 മാത്രമാണ് താരതമ്യേനെ കുറവ് റേഡിയേഷന് പുറത്ത് വിടുന്നത്. എംഐ എ വണിന് തൊട്ടു പിന്നാലെ വണ്‍ പ്ലസിന്റെ 5 ടി മോഡലാണ്(1.68). ഇരു കമ്പനികളുടെയും മറ്റ് ഫോണുകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത്.
സാംസങിന്റെ ഫോണുകളാണ് റേഡിയേഷന് ഏറ്റവും കുറഞ്ഞതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗാലക്സി നോട്ട് 8 വെറും 0.17 റേഡിയേഷനാണ് പുറത്ത് വിടുന്നത്. മോട്ടറോളയുടെ മോട്ടോ ജി5 പ്ലസ് (0.30), സാംസങിന്റെ തന്നെ ഗാലക്സി എസ് 8(0.32), എല്‍ ജി (0.17) എന്നിങ്ങനെയാണ് റേഡിയേഷന് തോത്.
ആപ്പിളിന്റെ ഐഫോണുകളില്‍ ഐ ഫോണ്‍ 7 ആയിരുന്നു വില്ലന്‍. 1.38 വാട്ട്/ കിലോ 7 പുറത്ത് വിട്ടിരുന്നപ്പോള്‍ പിന്നീടിറങ്ങിയ പുതിയ മോഡലുകളില്‍ ഇത് .99, .92 എന്നിങ്ങനെയായി ചുരുങ്ങി. എന്നാല്‍ ചൈനീസ് കമ്പനികളായ ഒപ്പോയുടെയും വിവോയുടെയും ഫോണുകള്‍ ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് പരിശോധിച്ചിട്ടില്ല.
റേഡിയേഷന് തോത് 0.60 ല്‍ കൂടുതലുള്ള ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശവും ഫെഡറല്‍ ഓഫീസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഗുരുരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്ന ഇത്തരം ഫോണുകളുടെ ഉപയോഗം പരമാവധി കുറക്കണമെന്നും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും സാങ്കേതിക വിദഗ്ധര്‍ പറയുന്നു.