ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കി ഷവോമി. സാംസങിനെ പിന്നിലാക്കി കണ്ണടച്ച് തുറക്കും മുമ്പായിരുന്നു ഷവോമിയുടെ വളര്‍ച്ച. ആരാധകരേറെയും ഷവോമിയെ പിടിച്ചതോടെ രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് സാസംങ്. ചൈനീസ് കമ്പനിയായ എംഐ 28.9 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഷവേമിക്കും സാംസങിനും ശേഷം വിപണിയില്‍ ആവശ്യക്കാരുള്ളത് വിവോയ്ക്കാണ്. പ്രമുഖ ബ്രാന്‍ഡായ വണ്‍ പ്ലസും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. ഗ്യാലക്സി എസ് 9 സീരിസിലൂടെയാണ് ആപ്പിളിനെ പിന്തള്ളി സാംസങ് സ്വന്തം സ്ഥാനം ഉറപ്പിച്ചതെന്നും ഗവേഷകര്‍ പറയുന്നു.
ഇന്റര്‍നാഷമല്‍ ഡാറ്റാ കോര്‍പറേഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഓണ്‍ലൈന്‍ വ്യാപാരമാണ് ഷവോമിയ്ക്ക് ഏറെ നേട്ടമുണ്ടാക്കിയത്. റിയല്‍മീ, ഒപ്പോ എന്നീ കമ്പനികളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ മറ്റ് കമ്പനികള്‍.
ജിയോ ഫോണുകളും വിപണിയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഒരുകാലത്ത് നോക്കിയയ്ക്ക് മാത്രം സ്വന്തമായിരുന്ന വിപണി. ഇതില്‍ നിന്നും ഏറെ വിപ്ലവകരമായ മാറ്റമാണ് ഓണ്‍ലൈന്‍ വിപണി രാജ്യത്ത് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.