സ്ത്രീകളുടെ നീക്കങ്ങള്‍ അറിയുന്നതിനായി സൗദി ആറേബ്യ പുറത്തിറക്കിയ ആപ്പിനെതിരെയുള്ള പ്രതിഷേധം ഗൂഗിളിന് നേര്‍ക്കും തിരിയുന്നു. സ്ത്രീകളുടെ ചലനം മനസിലാക്കുന്ന തരത്തിലുള്ള ആപ്പാണ് ഇപ്പോള്‍ ഗൂഗിളിനെ വിവാദത്തിലായിരിക്കുന്നത്.
സ്ത്രീകള്‍ പാസ്പോര്‍ട്ട് ഉപയോഗിക്കുകയോ മറ്റ് യത്രാ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആ സ്ത്രീയുമായി ബന്ധപ്പെട്ട പുരുഷന് ആപ്പ് സന്ദേശം നല്‍കും. സ്ത്രീകളുടെ യാത്രാ സ്വാതന്ത്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നു കയറുന്ന ആപ്പ് പിന്‍വലിക്കണം എന്ന് ആവശ്യം ശക്തമാവുകയാണ്.
ഇത്തരത്തിലുള്ള ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഗൂഗിളിനാണ് വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്.