ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ആദ്യത്തെ പോപ് അപ്പ് സെല്‍ഫി ക്യാമറയുമായി എത്തുന്നു. V15 Pro സ്മാര്‍ട്ട്ഫോണിലാണ് ഈ ക്യാമറ ഒരുക്കിയിരിക്കുന്നത്. മറ്റു സ്മാര്‍ട്ട് ഫോണുകള്‍ 12 മെഗാ പിക്സല്‍ മുന്‍ക്യാമറ അവതരിപ്പിക്കുന്ന സ്ഥാനത്താണ് വിവോ 32 മെഗാപിക്സലിന്റെ പോപ് അപ് മുന്‍ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്.
മൂന്ന് ലെന്‍സുകളാണ് V15 Proയുടെ പിന്‍ഭാഗത്തുള്ളത്. പ്രധാന ക്യാമറയ്ക്ക് 48 മെഗാ പിക്സലാണ് വിവോ ഓഫര്‍ ചെയ്യുന്നത്. രണ്ടാം ലെന്‍സിന് എട്ട് മെഗാപിക്സലും പോര്‍ട്രയിറ്റ് മോഡിനുള്ള മൂന്നാം ലെന്‍സില്‍ അഞ്ച് മെഗാപിക്സലുമാണുള്ളത്. എന്നാല്‍ മെഗാപിക്സല്‍ കൂടുന്നതിന് ചിത്രത്തിന്റെ ഗുണനിലവാരം കൂടണമില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഫെബ്രുവരി 20നായിരിക്കും വിവോ V15 Pro ഔദ്യോഗികമായി അവതരിപ്പിക്കുക.