ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടില്‍നിന്ന് അമേരിക്കന്‍ റീട്ടെയില്‍ ഭീമന്മാരായ വാള്‍മാര്‍ട്ട് പിന്‍വാങ്ങാന്‍ സൂചനയെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി അറിയിച്ചു. പുതിയ നിയമം നിലവില്‍ വരുന്നതോടെ മിക്ക ഉത്പന്നങ്ങളും നീക്കം ചെയ്യേണ്ടി വരുമെന്നും ഇത് ഫ്ലിപ്പ്കാര്‍ട്ടിന്റെ വരുമാനത്തില്‍ 50 ശതമാനമെങ്കിലും ഇടിവുണ്ടാകുമെന്നും മുന്നില്‍ കണ്ടാണ് വാള്‍മാര്‍ട്ടിന്റെ പിന്മാറ്റം.
ഇന്ത്യയിലെ പുതിയ ഇ-കൊമേഴ്സ് നയം പ്രാവര്‍ത്തികമായാല്‍ ലാഭമുണ്ടാക്കുന്നത് ബുദ്ധിമുട്ടാവുമെന്ന് മനസ്സിലാക്കിയാണ് വാള്‍മാര്‍ട്ട് പിന്‍വാങ്ങുന്നതെന്ന് മോര്ഗന് സ്റ്റാന്‍ലി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ കഴിഞ്ഞ വര്‍ഷമാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്.
ഏതാണ്ട് 25 ശതമാനത്തോളം ഉത്പന്നങ്ങളും പുതിയ നിയമം അനുസരിച്ച് ഫ്ലിപ്കാര്‍ട്ടിന്റെ സൈറ്റില്‍നിന്ന് നീക്കം ചെയ്യേണ്ടി വരും. ഏറ്റവും ലാഭം കിട്ടുന്ന സ്മാര്‍ട്ട്ഫോണ്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്ക്കാവും തിരിച്ചടി നേരിടുക. ഇത് ഫ്ലിപ്പ്കാര്‍ട്ടിനെ കാര്യമായി ബാധിക്കും.
അങ്ങനെ വന്നാല്‍, വാള്‍മാര്‍ട്ടിന് അധികം കാലം ഫ്ലിപ്കാര്‍ട്ടിന്റെ ഉടമകളായി തുടരാനാകില്ല. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണ്‍ 2017-ല്‍ ചൈനയില്‍നിന്ന് പിന്‍വാങ്ങിയിരുന്നു.