വിപണി പിടിച്ചെടുക്കാന്‍ ശക്തമായ തയ്യാറെടുപ്പ് നടത്തുകയാണ് സാംസങ്. ഇതിന്റെ ഭാഗമായി ട്രിപ്പിള്‍ ക്യാമറയുള്ള പുതിയ സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ മോഡലായ എക്സിനോ 7904 ആണ് സാംസങിന്റെ പുതിയ പോരാളി.
എക്സിനോ 7 സീരിസിലെ പുതിയ ഫോണിന്റെ ലോഞ്ചിങ്ങ് തിങ്കളാഴ്ച്ചയാണ് നടന്നത്. ഈ മോഡലിന്റെ ഏറ്റവും ആകര്‍ഷണീയമായ പ്രത്യേകത ഇതിന്റെ ട്രിപ്പിള്‍ ക്യാമറ തന്നെയാണ്. കൂടാതെ 32 മെഗാപിക്സല്‍ റെസല്യൂഷന്റെ ഒരു സിംഗിള്‍ ക്യാമറയും ഫോണില്‍ ഉണ്ട്.
ഫുള്‍ എച്ച് ഡി വീഡിയോ പ്ലേ ബാക്കും പ്രധാന ഫീച്ചറുകളില്‍ ഒന്നാണ്. ഫുള്‍ ഹൈ ഡെഫനിഷനിലുള്ള ഡിസ്പ്ലേ റെസ്യൂഷനും ഫോണിനുണ്ട് 600mbps വരെ ഡൗണ്‍ലിങ്ക് സ്പീഡും ഫോണിലുണ്ട്.