ന്യൂയോര്‍ക്ക്: ഇനി ഫേസ്ബുക്കിന്റെ, കമ്പനികള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടിയുള്ള ആശയവിനിമയ ഉപാധിയായ വര്‍ക്ക്പ്ലേസിനെ ഇന്ത്യക്കാരന് നയിക്കും. കമ്പനി സീനിയര്‍ എക്സിക്യുട്ടീവ് കരണ്‍ദീപ് ആനന്ദിനെ വര്‍ക്ക്പ്ലേസ് മേധാവിയായി നിയമിച്ച വിവരം കമ്പനി പുറത്തുവിട്ടു.
ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത് ലണ്ടന്‍ ആസ്ഥാനമാക്കിയാണ്. ഡെവലപ്പര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഗവേഷകര്‍, ഡേറ്റാ സയന്റിസ്റ്റുമാര്, എന്നിവരടങ്ങുന്ന വര്‍ക്ക്പ്ലേസ് പ്രൊഡക്ട് ടീമിനെയാണ് കരണ്‍ദീപ് ആനന്ദ് നയിക്കുക. 30,000 സ്ഥാപനങ്ങള്‍ ഈ ഉപാധി ഉപയോഗിക്കുന്നുണ്ട്.
നാലുവര്‍ഷം മുന്‍പാണ് കരണ്‍ദീപ് ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്തത്. 15 വര്‍ഷം മൈക്രോസോഫ്റ്റിലായിരുന്നു. മാര്‍ക്കറ്റ് പ്ലേസ്, ഓഡിയന്‍സ് നെറ്റ്വര്‍ക്ക്, ആഡ് സൊല്യൂഷന് എന്നിവയുടെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.