രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ജിയോ വരിക്കാര്‍ക്കായി ഒരുക്കിയത് അപ്രതീക്ഷിത ഓഫര്‍. തെരഞ്ഞെടുത്ത വരികാര്‍ക്ക് റിലയന്‍സ് ജിയോ സെലിബ്രേഷന് ഓഫറിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കിയിരിക്കുകയാണ്. പ്രീപെയ്ഡ് വരിക്കാര്‍ക്ക് 10 ജിബി സൗജന്യ ഡേറ്റ കൂടി നല്കുന്ന അപ്രതീക്ഷിത ഡിജിറ്റല്‍ പാക്കേജാണ് ജിയോ അവതരിപ്പിക്കുന്നത്.
ഡേറ്റയും കാലാവധിയും എല്ലാ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ആയിരിക്കില്ല. എല്ലാ പ്രീപെയ്ഡ് വരിക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമല്ല. തെരഞ്ഞെടുത്ത നമ്പറുകളില്‍ ജിയോ അധികൃതര്‍ തന്നെ ഈ സൗജന്യം നല്‍കുകയാണ് ചെയ്യുന്നത്. നേരത്തെ ഏതെങ്കിലും റീ ചാര്‍ജ് പാക്കേജിന്റെ വരിക്കാരായവര്‍ക്കു മാത്രമാണ് പുതിയ പാക്കേജ് നല്‍കിയിട്ടുള്ളത്.
പുതിയ പാക്കേജിന് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം സംബന്ധിച്ച് ജിയോ ഔദ്യോഗികമായി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ആഡ്ഓണ്‍ ആയതിനാല്‍ വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകില്ല. അധിക ഡേറ്റ മാത്രമാണ് ഉപയോക്താവിന് ലഭിക്കുക.