മുഖംമുടിയണിഞ്ഞും മറ്റും കുറ്റകൃത്യങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ആളുകളെ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ചൈന. സാധാരണയായി ആളുകളെ തിരിച്ചറിയാന്‍ ‘ഫേസ് റെക്കഗ്നിഷന്‍’ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇതിന് പകരം ഒരാളുടെ നടത്തത്തിന്റെ താളമറിഞ്ഞ് ആളെ തിരിച്ചറിയുന്ന ‘ഗെയിറ്റ് റെക്കഗ്നിഷന്‍’ സാങ്കേതിക സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ചൈന വികസിപ്പിച്ചെടുത്തിരിക്കുന്നത്.
നടക്കുന്ന ആളുടെ മുഖം കാമറക്ക് എതിരായിരുന്നാലും അല്ലെങ്കില്‍ മുഖം മറച്ച് ക്യാമറക്ക് മുന്നിലൂടെ സഞ്ചരിച്ചാലും ഈ സാങ്കേതിക വിദ്യയിലൂടെ ആളെ തിരിച്ചറിയാന്‍ സാധക്കും. 50മീറ്റര്‍ അകലെക്കൂടി നടക്കുന്ന ആളെപ്പോലും നടത്തത്തിന്റെ രീതിയിലൂടെ തിരിച്ചറിയാന്‍ കഴിയും.
ലോകത്ത് ഒരാള്‍ നടക്കുന്ന രീതിയില്‍ മറ്റൊരാള്‍ നടക്കുന്നില്ലെന്ന് നിര്‍മാതാക്കളായ കമ്പനി അവകാശപ്പെടുന്നു. ചൈനീസ് പോലീസ് ‘ഗെയിറ്റ് റെക്കഗ്നിഷന്‍’ കാമറകള്‍ ഇതിനോടകം തന്നെ നിരത്തുകളിലും മറ്റും സ്ഥാപിച്ച് തുടങ്ങി. വോട്രിക്സ് എന്ന കമ്പനിയാണ് ഈ സോഫ്റ്റ് വെയര്‍ ചൈനക്ക് കൈമാറിയത്.