സാംസംഗ് ഇന്ത്യയുടെ ഫ്ളാഗ്ഷിപ്പ് ടാബ് ലറ്റായ ഗാലക്സി ടാബ് എസ്4 അവതരിപ്പിച്ചു. പുതിയ ടൂ ഇന്‍ വണ്‍ ആന്‍ഡ്രോയിഡ് ടാബ് ലറ്റില്‍ സാംസംഗ് ഡെക്സ്, എസ് പെന്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി എവിടെ എപ്പോള്‍ വേണമെങ്കിലും എന്തു ദൗത്യവും നിര്‍വഹിക്കാവുന്ന ഉപകരണമായാണ് അവതരിപ്പിച്ചിരിക്കുന്നത്. വില 57,900 രൂപ.
ആധുനിക രൂപകല്‍പ്പന, ആകര്‍ഷകമായ ഡിസ്പ്ലേ, നാലു സ്പീക്കറുകള്‍, കൂടുതല്‍ വിനോദ ഫീച്ചറുകള്‍ എന്നിവ സംയോജിപ്പിച്ച് സാംസംഗ് ഗാലക്സി ടാബ് എസ്4നെ കൂടുതല്‍ ഫലപ്രദവും വിനോദപ്രദവുമാക്കുന്നുവെന്ന് സാംസംഗ് ഇന്ത്യ മൊബൈല്‍ ബിസിനസ് ജനറല്‍ മാനേജര്‍ ആദിത്യ ബബ്ബര്‍ പറഞ്ഞു.
സ്റ്റാന്‍ഡ് എലോണ്‍ മോഡില്‍ മോണിറ്ററും കീബോര്‍ഡും ഇല്ലാതെ തന്നെ പിസി പോലെ പ്രവര്‍ത്തിക്കുന്നു. ഡ്യുവല്‍ മോഡില്‍ ഗാലക്സി ടാബ് എസ്4നെ എച്ച്ഡിഎംഐ ആഡാപ്റ്ററിലൂടെ വലിയ മോണിറ്ററുമായി ഘടിപ്പിക്കുന്പോള് മള്‍ട്ടി ടാസ്ക്കിങ് കൂടുതല്‍ സുഖമമാക്കുന്നു. കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രമല്ല കൂടുതല്‍ കാര്യങ്ങളും പൂര്‍ത്തിയാക്കുന്നു.
സാംസംഗ് ഡെക്സ് ഡ്യൂവല്‍ മോഡില്‍ വലിയ സ്ക്രീനില്‍ വിവിധ ആപ്പുകളുടെ ഡിസ്പ്ലേ കാണാം. ആപ്പുകള്‍ക്കിടയില്‍ ഫയലുകളും നീക്കാം. ഒരു ഡെസ്ക്ടോപ്പ് കന്പ്യൂട്ടര് പോലെ ഉപയോഗിക്കാം. ഭാരം കുറവായതിനാല്‍ കൊണ്ടു നടക്കുകയും ചെയ്യാം.
7300എംഎഎച്ച് ബാറ്ററി 16 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക് നല്കുന്നു. സാംസംഗിന്റെ മൊബൈല്‍ സെക്യൂരിറ്റി പ്ലാറ്റ്ഫോമായ സാംസംഗ് നോക്സ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സന്പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു.
റീഡിസൈന്‍ ചെയ്ത എസ് പെന്‍ ആധികാരികമായ ഹാന്‍ഡ്റൈറ്റിങ് അനുഭവം പകരുന്നു. വരയ്ക്കുന്നതിനും നോട്ടുകള്‍ കുറിക്കുന്നതിനും ആധുനിക ലോകവുമായി ആശയവിനിമയത്തിനും ബോക്സില്‍ വരുന്ന എസ് പെന്‍ ഉപകാരപ്പെടുന്നു. സാംസംഗിന്റെ ഓണ്‍ലൈന്‍ ഷോപ്പിലും പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഒക്ടോബര്‍ 18 മുതല്‍ ഗാലക്സി ടാബ് എസ്4 ലഭ്യമാണ്.
അവതരണ ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5000 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്. ഇഎംഐയിലും ലഭ്യമാണ്. ജിയോ വരിക്കാര്‍ക്ക് 198 അല്ലെങ്കില്‍ 299 രൂപയ്ക്കു റീചാര്‍ജ് ചെയ്യുന്പോള്‍ 2,750 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുണ്ട്.