വാട്ടസ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലെ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റിക്കറുകള്‍. ഏറ്റവും പുതിയ ഐ.ഒ.എസ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്റ്റിക്കര്‍ സൗകര്യം ലഭ്യമാകുന്നത്. ഐ.ഒ.എസ് വേര്‍ഷന്‍ 2.18.101, ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.18.327 അപ്ഡേറ്റുകളില് ലഭ്യമാകുന്ന സ്റ്റിക്കര്‍ ഓപ്ഷന് പഴയെ ഹൈക്ക് കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്.
കീബോര്‍ഡിലെ ജിഫിന് തൊട്ടടുത്തുള്ള ഓപ്ഷന് വഴിയാണ് സ്റ്റിക്കറുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുക. നിലവില്‍ 12 പാക്കുകള്‍ മാത്രമായിട്ടുള്ള സ്റ്റിക്കറുകളില്‍ പുതിയതായി ഉപഭോക്താകളെ ആവശ്യാനുസരണം നിര്‍മിക്കാനും സാധിക്കുന്നതാണ്.
സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ ചെയ്യേണ്ടത്
സ്റ്റിക്കറുകള്‍ പി.എന്‍.ജി ഫോര്‍മാറ്റുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. അത് കൊണ്ട് സ്റ്റിക്കറാക്കാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ പി.എന്‍.ജി ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യുകയാണ് ഇതിനുള്ള ആദ്യ പടി.
സ്റ്റിക്കറുകള്‍ 512 *512 പിക്സളില് വേണം നിര്‍മിക്കാന്‍.
100 കെ.ബിയില്‍ താഴെയായി വേണം സ്റ്റിക്കറുകള്‍ അപ്ലോഡ് ചെയ്യാന്‍.
നമ്മുടെ സ്റ്റിക്കറുകള്‍ ഒരു സ്റ്റിക്കര്‍ പാക്കിന് കീഴിലാവും വാട്സ്ആപ്പില്‍ ലഭ്യമാവുക. അതിനാല്‍ തന്നെ നമ്മുടെ സ്റ്റിക്കര്‍ പാക്കിന് വേണ്ട ഒരു ഫോട്ടോ തെരഞ്ഞെടുക്കണം. ആ ഫോട്ടോ 96 *96 പിക്സളിലും 50 കെ.ബിക്കും താഴെ ആയിരിക്കണം.
ശേഷം നിര്‍മ്മിച്ച സ്റ്റിക്കറുകള്‍ വാട്ടസ്ആപ്പിലേക്ക് അപ്ലോഡ് ചെയ്യുന്ന ജോലിയാണ്. ഇത് ഫോണില്‍ നിന്നും നേരിട്ട് തന്നെ ചെയ്യാവുന്നതാണ്.