ലോകമെമ്പാടും ഫേസ്ബുക്കിന്റെ കീഴിലാകുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. മ്യൂസിക്കലി, ടിക്ടോക് എന്നിവയുടെ വരവ് ഫേസ്ബുക്കിന്റെ താളം തെറ്റിക്കുകയാണ്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോടിക്കണക്കിന് ഉപയോക്താക്കളുമായി മുന്‍നിരയിലേക്കു കുതിക്കുകയാണ് ടിക്ടോക്.
ഇതോടെ ഫേസ്ബുക്കിന്റെ യുവനിരയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. ഇതി പരിഹരിക്കാനുള്ള നെടോട്ടത്തിലാണ് ഫേസ്ബുക്ക്. അതിനായി ചില മാര്‍ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ടിക്ടോക് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് അവതരിപ്പിക്കുന്നത്. ലിപ്സിംക് വിഡിയോകളും ഒറിജിനല്‍ വിഡിയോകളും എല്ലാം ഉള്‍പ്പെടുന്ന ടിക്ടോകിന്റെ ബിസിനസ് മോഡല്‍ അനുകരിച്ച് പുതിയൊരു ആപ്പ് ഉണ്ടാക്കി ഉപയോക്താക്കളെ കൂടെ നിര്‍ത്താനുള്ള ശ്രമമാണ് ഫേസ്ബുക്ക് നടത്തിവരുന്നത്.
ഫേസ്ബുക് മ്യൂസിക് സേവനങ്ങളും ലിപ്സിംക് ലൈവ് സംവിധാനവും പ്രയോജനപ്പെടുത്തിക്കൊണ്ട് കൗമാരക്കാരെ ആകര്‍ഷിക്കാനുള്ള പരിശ്രമമാണ് പുതിയ ആപ്പിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ടിക് ടോകിനെ മറികടക്കാന്‍ ഫേസ്ബുക്ക് അവതരിപ്പിക്കുന്ന ആപ്പിന് നല്‍കിയിരിക്കുന്ന പേരാണ് ലാസ്സോ. വളര്‍ച്ച നിരക്കില്‍ വലിയ ഇടിവു നേരിടുന്ന സാഹചര്യത്തിലാണ് പുതിയ ആപ്പിന് ഫേസ്ബുക്ക് രൂപം കൊടുക്കുന്നത്.