മുംബൈ: മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ ചൈനീസ് ഫോണുകള്‍ക്കായി ചെലവിട്ടത് ഇരട്ടി തുക. ചെലവഴിച്ച തുക 50,000 കോടി രൂപയോളമാണ്. രാജ്യത്തെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ പകുതിയോളം വരും ചൈനീസ് ഫോണുകളുടെ വിഹിതം. സൗത്ത് കൊറിയന്‍, ജപ്പാനീസ്, ഇന്ത്യന്‍ കമ്പനികള്‍ പുറത്തിറക്കുന്ന ഫോണുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഹൈഎന്‍ഡ് ഫോണുകളാണ് ചൈനീസ് കമ്പനികള്‍ പുറത്തിറക്കുന്നത്.
സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ 2017 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുനിന്നുനേടിയ വരുമാനം 26,262.4 കോടിയാണ്. 2018 ലാകട്ടെ ഇത് 51,722.1 കോടി രൂപയായി.2017 സാമ്പത്തിക വര്‍ഷത്തില്‍ സാംസങിന്റെ വില്‍പ്പന 34,261 കോടി രൂപയുടേതായിരുന്നു. ആപ്പിളാണെങ്കില്‍ 13,097 കോടി രൂപയും രാജ്യത്തുനിന്നു നേടി. ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോ, മോട്ടറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്സ് തുടങ്ങിയ ഫോണുകള്‍ വാങ്ങുന്നതിനാണ് ഇത്രയും തുക ഇന്ത്യക്കാര്‍ ചെലവിട്ടത്.
ഷവോമി ഇന്ത്യയുടെ 2018ലെ മൊത്തം വരുമാനം 22,947.3 കോടി രൂപയാണ്. ഒപ്പോ (11,994.3 കോടി), വിവോ (11,179.3 കോടി രൂപ) എന്നിങ്ങനെയാണ് ചൈനീസ് കമ്പനികളുടെ വരുമാനം. ഷവോമി രാജ്യത്ത് 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.