കുറച്ചൊന്ന് ഉപയോഗിക്കുമ്പോഴേക്കും ഫോണ്‍ ചൂടാവുന്നത് എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഗെയിമുകള്‍ കളിക്കുമ്പോഴും വീഡിയോ കാണുമ്പോഴും ഫോണ്‍ ചൂടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ അധിക ചൂട് ഫോണുകളെ പതിയെ നശിപ്പിക്കുന്നു.
സ്മാര്‍ട്ട്ഫോണ്‍ ചൂടാകുന്നത് അതിന്റെ പ്രോസസര്‍ കൊണ്ടായിരിക്കാം ഉപയോഗിക്കുന്ന ആപ്പുകളായിരിക്കാം എന്നിങ്ങനെ പല കാരണങ്ങള്‍ ആകാം. ഒരുപാട് ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കരുത്. പലപ്പോഴും ചിലര്‍ ഫോണില്‍ ഒരുപാട് ആപ്ലികേഷനുകള്‍ നമ്മള് ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് കാണാറുണ്ട്. ഇങ്ങനെ ഒരേ സമയം അനേകം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. ഇത് നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ചൂടാക്കിയേക്കാം. അത്യാവശ്യം നല്ല പ്രോസസറും റാമും ഒക്കെ ഉള്ള ഫോണ്‍ ആണെങ്കില്‍ പ്രശ്നമില്ല. അല്ലാതെ വളരെ ചെറിയ റാമും മെമ്മറിയും ഉള്ള ഫോണില്‍ ഇതൊക്കെ പരമാവധി ചുരുക്കി ഉപയോഗിക്കുന്നത് നന്നാകും
എപ്പോഴും ഡാറ്റ, ലൊക്കേഷന്‍, ജിപിഎസ് എന്നിവയെല്ലാം ഓണ്‍ ചെയ്തിടാതിരിക്കുക ഇപ്പോള്‍ 4ജി ഡാറ്റ സുലഭമായതോടെ എപ്പോഴും മൊബൈല്‍ ഫോണ്‍ ഡാറ്റ ഓണ്‍ ആയി തന്നെ ഇരിക്കും. എന്നാല്‍ ഇതു കൂടാതെ ലൊക്കേഷന്‍, ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവയും ഓണായിരിക്കും. ഇതെല്ലാം ഓണ്‍ ആയിരുന്നാല്‍ ഫോണ്‍ ബാറ്റിറി ചൂടാകും എന്നുളളതിന് യാതൊരു സംശയവും ഇല്ല.
അപ്ഡേറ്റുകള് നമ്മുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും ഒഎസും കൃത്യ സമയത്തു തന്നെ അപ്ഡേറ്റ് ചെയ്തു എന്നു ഉറപ്പു വരുത്തണം. ആവശ്യമില്ലാത്ത ആപ്പുകള്‍ റണ്‍ ചെയ്താല്‍ സ്മാര്‍ട്ട്ഫോണ്‍ ചൂടാകും എന്നുളളത് ഉറപ്പാണ്. ഇതിനുപുറമെ അനാവശ്യമായി കിടക്കുന്ന ആപ്പുകള്‍ എല്ലാം തന്നെ ഒഴിവാക്കുകയും ചെയ്യണം.