വമ്പന്‍ വിലക്കുറവുമായി നോക്കിയ സ്മാര്‍ട്ട്ഫോണുകള്‍. വിപണിയിലുള്ള ഫോണുകളില്‍ ചിലതിന് എച്ച്എംഡി ഗ്ലോബല്‍ ആകര്‍ഷകമായ ഓഫര്‍ വില പ്രഖ്യാപിച്ചു. എന്‍ട്രിലെവല്‍ ഫോണുകള്‍ക്ക് പലതിനും 1000 നും 1500 ഇടയില്‍ വിലക്കുറവുണ്ട്.
നോക്കിയ 3.1 ന്റെ മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയില്‍ നിന്നും 10,999 ലേക്ക് വിലകുറച്ചു. മെയ് മാസം പുറത്തിറക്കിയ നോക്കിയ 3.1 ല്‍ ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് വണ്‍ ഓഎസ് ആണുള്ളത്. 5.2 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയുള്ള ഫോണില്‍ കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. ഒക്ടാകോര്‍ മീഡിയാടെക് എംടി6750 പ്രോസസറാണിതിനുള്ളത്.
നോക്കിയ 5.1 ന്റെ മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന്് ഇപ്പോള്‍ 10,999 രൂപയാണ് വില. 1500 രൂപയാണ് കുറഞ്ഞത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒക്ടാകോര്‍ മീഡിയാടെക് എംടി6755 െപ്രൊസസറാണ് ഇതില്‍.
നോക്കിയ 6.1 ആണ് അടുത്തത്. ഇതിന്റെ മൂന്ന് ജിബി റാം/ 32 ജിബി സ്റ്റോറേജ്, നാല് ജിബി റാം / 64 ജിബി സ്റ്റോറേജ് പതിപ്പുകള്‍ക്ക് യഥാക്രമം 1500 രൂപയും 1000 രൂപയും കുറഞ്ഞു. മൂന്ന് ജിബി റാമിന്റെ നോക്കിയ 3.1 ന് 13,499 രൂപയാണ് ഇപ്പോള്‍ വില. നാല് ജിബി റാം പതിപ്പിന് വില 16,499 രൂപയാണ്
ആന്‍ഡ്രോയിഡ് വണ്‍ ഓഎസ് പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 630 പ്രൊസസറാണിതിന്.
നോക്കിയ 8 സിറോകോ ഫോണിന് 13000 രൂപയാണ് കുറഞ്ഞത്. ഏപ്രിലില്‍ 49,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണിന് ഇപ്പോള്‍ 36,999 രൂപയാണ് വില. സിംഗിള്‍ സിം സൗകര്യമുള്ള നോക്കിയ 8 സിറോക്കോ ആന്‍ഡ്രോയിഡ് വണ്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്നതാണ്. 5.5 ഇഞ്ച് ക്യുഎച്ച്ഡി പിഓലെഡ് ഡിസ്പ്ലേയാണിതിന്. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് ഈ മോഡലിലുള്ളത്.