നിശ്ചയിച്ച തീയതിക്കും ഒരു ദിവസം മുമ്പെ ലോഞ്ച് ചെയ്യാനൊരുങ്ങി വണ്‍പ്ലസ് 6ടി. വണ്‍പ്ലസിന്റെ സ്മാര്‍ട്ട് ഫോണായ വണ്‍പ്ലസ് 6ടിയുടെ ലോഞ്ചിങ്പരിപാടി ഈ മാസം 30ന് ന്യൂയോര്‍ക്കിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 29ന് അവതരിപ്പിക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം.
വണ്‍പ്ലസ് തങ്ങളുടെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് തീയതി മാറ്റിയതായി അറിയിക്കുന്നത്. ആപ്പിളിന് വേണ്ടിയാണ് തീയതി മാറ്റിയത്. അതേസമയം ഇന്ത്യയില്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ 30ന് തന്നെയാവും പരിപാടി നടത്തുക.
ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകളായ ഐപാഡും മാക്ബുക്കും ഒക്ടോബര്‍ 30ന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കുന്നുണ്ട്. വണ്‍പ്ലസ് 6ടിയുടെ പരിപാടി നിശ്ചയിച്ച വേദിയുടെ അടുത്ത് തന്നെയാണ് ആപ്പിളും തങ്ങളുടെ പരിപാടി നിശ്ചയിച്ചത്. മാത്രമല്ല ആപ്പിള്‍ ഒരു പ്രൊഡക്ട് അവതരിപ്പിക്കുമ്പോള്‍ തങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടില്ലെന്ന കണക്കുകൂട്ടലാവാം തീയതി മാറ്റാന്‍ വണ്‍പ്ലസിനെ പ്രേരിപ്പിച്ചത്.