ദിനം പ്രതി മാറ്റങ്ങളുമായി വാട്സ്ആപ്പ്. പഴയത് പോലെ വാട്സ്ആപ്പില്‍ സൗജന്യമായി ബിസിനസ്സ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല. സന്ദേശങ്ങള്‍ക്കെല്ലാം ഇനി നിശ്ചിത സംഖ്യനല്കേണ്ടി വരും. 34.16 പൈസ തൊട്ട് 6.15 പൈസ വരെയാണ് രാജ്യങ്ങള്‍ക്കനുസരിച്ച് വാട്സ്ആപ്പ് ഈടാക്കുന്ന സംഖ്യ.
പഴയത് പോലെ ഉപയോഗവും വരുമാനവും ഇല്ലാത്തത് കാരണമാണ് പുതിയ ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫേസ്ബുക്ക് നിരവധി വഴികളിലൂടെ വാട്സ്ആപ്പിന് പണം ലഭ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു. 1.5 ബില്യണ്‍ ഉപഭോക്താക്കളുള്ള വാട്സ്ആപ്പ് ഇനി ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് വാട്സ്ആപ്പ് ബിസിനസ്സ് എപിഐ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്.
മൊബൈല്‍ എസ്എംഎസുകള്‍ക്ക് സമാനമായ പണമാണ് വാട്സ്ആപ്പും ഈടാക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇത് വഴി കച്ചവടം നടത്തുന്നവര്‍ക്ക് ഷിപ്മെന്റ് ഉറപ്പാക്കുന്ന സന്ദേശങ്ങള്‍ അയക്കുന്നതിനും അപ്പോയിന്റ്മെന്റ് ഓര്‍ഡറുകള്‍ അയക്കാനും പരിപാടികളുടെ ടിക്കറ്റുകള്‍ ഉറപ്പിക്കാനും വാട്സ്ആപ്പിലെ പുതിയ സേവനം ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു.