എഴുത്തുകാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രസാദകരില്ലെന്ന് കരുതി നിങ്ങളുടെ കൃതി മാറ്റി വെയ്ക്കേണ്ട. ആമസോണിന്റെ ഇ-ബുക്ക് വിഭാഗമായ കിന്‍ഡില്‍ മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ നേരിട്ടുളള പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുകയാണ്.
മലയാളം, തമിഴ്, ഹിന്ദി, മറാഠി, ഗുജറാത്തി ഭാഷകളിലുളള കൃതികളാകും ആമസോണ്‍ പ്രസിദ്ധീകരിക്കുക. എഴുത്തുകാര്‍ക്ക് നേരിട്ട് കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരമൊരുക്കുന്ന കിന്‍ഡില്‍ ഡയറക്ട് പബ്ലിഷിങ്ങിലേക്കാണ് (കെഡിപി) അഞ്ച് ഭാഷകളിലുളള പ്രസിദ്ധികരണങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുളളത്.
ഇ-ബുക്ക് വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനം വരെ എഴുത്തുകാര്‍ക്ക് റോയല്‍റ്റി ഇനത്തില്‍ ലഭ്യമാക്കുമെന്ന് കിന്‍ഡില്‍ കണ്ടന്റ് ഇന്ത്യ ഡയറക്ടര്‍ സഞ്ജീവ് ത്സാ പറഞ്ഞു. മലയാളി എഴുത്തുകാര്‍ക്ക് വന്‍ അവസരമാണ് ആമസോണ്‍ കിന്‍ഡിലിലൂടെ ലഭിക്കാന്‍ പോകുന്നത്.