പുതിയ പരിഷ്കാരങ്ങളുമായി വാട്സ് ആപ്പ്. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സൗകര്യത്തിന്റെ സമയപരിധിയാണ് വാട്സ് ആപ്പ് പരിഷ്കരിച്ചത്. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി 13 മണിക്കൂറിലധികമായി ഉയര്‍ത്തിയെന്ന വിവരം വാട്സ് ആപ്പ് ബീറ്റാ ഇന്‍ഫോയാണ് ഔദ്യോഗികമായി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
മുന്‍കാലങ്ങളില്‍ ഒരു മണിക്കൂര്‍, എട്ട് മിനിട്ട്, പതിനാറ് സെക്കന്റുകളാണ് അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം പതിമൂന്ന് മണിക്കൂര്‍, എട്ട് മിനിറ്റ്, പതിനാറ് സെക്കന്റുകള്‍ക്കുള്ളില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാകും.
വാട്സ്ആപ്പ് ബീറ്റാ ഇന്‍ഫോയുടെ ട്വീറ്റ് പ്രകാരം സന്ദേശം ലഭിക്കുന്ന എല്ലാവര്ക്കും സന്ദേശം പിന്‍വലിക്കാനുള്ള വിന്‍ഡോ ലഭ്യമാകും. പതിമൂന്ന് മണിക്കൂറിലധികം സമയം ഈ സൗകര്യം ലഭ്യമാകും.
‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സൗകര്യം കഴിഞ്ഞ വര്‍ഷം മുതലാണ് വാട്സ്ആപ്പ് ഒരുക്കിയത്.
കൂടാതെ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ സമീപകാലത്ത് വീഡിയോ കോളിനിടയ്ക്ക് നേരിട്ട് എല്ലാ ബുദ്ധിമുട്ടുകളും പരിഹരിച്ചിട്ടുണ്ടെന്നും വാട്സ്ആപ്പ് അധികൃര്‍ പറയുന്നു.