ഉപയോക്താക്കളെ സന്തോഷിപ്പിക്കാന്‍ വീണ്ടും പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. ഇനി മുതല്‍ ഫേസ്ബുക്ക് വാളുകള്‍ ത്രീഡി ചിത്രങ്ങള്‍ക്ക് സ്വന്തം. ന്യൂസ് ഫീഡില്‍ 3ഡി ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക്.
പുതിയ സൗകര്യത്തിലൂടെ 3ഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഡെപ്ത്തും മൂവ്മെന്റുമുള്ള ജീവസുറ്റ ഫോട്ടോകള്‍ കൊണ്ട് ന്യൂസ് ഫീഡ് നിറയ്ക്കാനായി ഒരുങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്. 3 ഡി ഫോട്ടോകളുടെ മാറ്റ് കൂട്ടാനുള്ള സൗകര്യവും ഇതിലുണ്ടാകും.
ഫോട്ടോകളിലെ മള്‍ട്ടിപ്പിള്‍ ലെയേഴ്സ്, കോണ്ട്രാ സ്റ്റിങ് കളേഴ്സ്, ടെക്സ്ചര്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കും. ഇന്ന് മുതല്‍ എല്ലാവര്ക്കും ന്യൂസ് ഫീഡിലും വെര്‍ച്വല്‍ റിയാലിറ്റിയിലും ത്രീഡി ഫോട്ടോകള്‍ കാണാനാവും.
ഡ്യുവല്‍ ലെന്‍സ് ക്യാമറയില്‍ പോട്രേയ്റ്റ് മോഡില്‍ എടുക്കുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ത്രീഡി കാഴ്ച സാധ്യമാകുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ത്രീഡി ഫോട്ടോ ആയി ഷെയര്‍ ചെയ്യണം.
വെര്‍ച്വല്‍ റിയാലിറ്റിയിലും ഇത്തരത്തില്‍ ത്രീഡി ചിത്രങ്ങള്‍ കാണാനുള്ള സംവിധാനവും സോഷ്യല്‍ മീഡിയ ഒരുക്കിയിട്ടുണ്ട്. ഒകുലസ് ഗോ ബ്രൗസറിലൂടെയോ ഒകുലസ് റിഫ്റ്റിലെ ഫയര്‍ഫോക്സിലൂടെയുമാണ് ഇത് സാധ്യമാകുന്നത്. ചിത്രത്തിലെ മൂന്ന് വശങ്ങളും കാണാനായി ചിത്രങ്ങളെ വലിക്കുകയും ഉയര്‍ത്തുകയും തൊടുകയും വേണം.