ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്. കൈകാര്യം ചെയ്യാന്‍ ഏറെ എളുപ്പമുള്ള ആപ്ലിക്കേഷന്‍ ആയതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ത്യയില്‍ മാത്രം വാട്സ്ആപ്പിന് ഉള്ളത്. ഐഒസ് പ്ലാറ്റ്ഫോമിലുള്‍പ്പടെ നേരത്തെ ഉണ്ടായിരുന്നതും ഇല്ലാത്തതുമായ ഫീച്ചറുകളാണ് വാട്സ്ആപ്പ് പുതിയ പതിപ്പില്‍ അവതരിപ്പിക്കുന്നത്. സ്വൈപ്പ് റ്റൂ റിപ്ലൈ, പിക്ചര്‍ ഇന്‍ പിക്ചര്‍, ബിസ്ക്കറ്റ് സ്റ്റിക്കര്‍ പാക്ക് എന്നീ പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പിലുള്ളത്.
ഗ്രൂപ്പ് ചാറ്റിലുള്‍പ്പടെ സഹായകമാകുന്ന ഫീച്ചറാണ് സ്വൈപ്പ് റ്റൂ. ഒരു സന്ദേശം തെരഞ്ഞെടുത്ത് മറുപടി നല്‍കുന്നതിന് ഇനി മുതല്‍ ആ സന്ദേശത്തിന്റെ വലത്തെ വശത്തേക്ക് സ്വൈപ്പ് ചെയ്താല്‍ മതിയാകും. നേരത്തെ ആ സന്ദേശത്തില്‍ അമര്‍ത്തി പിടിച്ച റിപ്ലൈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണമായിരുന്നു. എന്നാല്‍ സ്വൈപ്പ് റ്റൂ റിപ്ലൈ വരുന്നതോടെ ഇക്കാര്യവും ഏളുപ്പത്തില്‍ സാധിക്കും. ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഈ സൗകര്യം നേരത്തെ ഉണ്ടെങ്കിലും അന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ ഇത് പുതിയ ഫീച്ചറാണ്.
ഐഒസ് പ്ലാറ്റ്ഫോമില്‍ നേരത്തെ ഉണ്ടായിരുന്ന മറ്റൊരു ഫീച്ചറാണ് പിക്ചര്‍ ഇന്‍ പിക്ചര്‍. വാട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ തന്നെ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ സാമൂഹിക മാധ്യമങ്ങളിലെയും വീഡിയോകള്‍ കാണാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഫുള്‍സ്ക്രീനില്‍ മറ്റൊരു വിന്‍ഡോയിലാകും വീഡിയോ കാണാന്‍ സാധിക്കുക. വാട്സ്ആപ്പിന്റെ പുതിയ പതിപ്പില്‍ അന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും പിക്ചര്‍ ഇന്‍ പിക്ചര്‍ ഓപ്ഷന് ലഭ്യമാകും.
വാട്സ്ആപ്പിന്റെ മറ്റൊരു പ്രത്യേകതയാണ് സ്മൈലികള്, സ്മൈലികള്‍ക്ക് പുറമെ സ്റ്റിക്കറുകളും വാട്സ്ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കമ്പനി. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പില്‍ നേരത്തെയുള്ള ഫീച്ചറാണിത്. ‘സേണിക്കര് ബിസ്ക്കറ്റിന്റെ’ കീഴില്‍ വരുന്ന സ്റ്റിക്കര്‍ പാക്കുകളാണ് കമ്പനി ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷമാദ്യം തന്നെ വാട്സ്ആപ്പില്‍ സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു. തുടക്കത്തില്‍ ഉപഭോക്താക്കള്‍ക്ക് സ്റ്റിക്കര്‍ പാക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും.