പ്രവാസികള്‍ക്ക് ആശ്വസിക്കാനായി യുഎഇയില്‍ ഇന്റര്‍നെറ്റ് വോയിസ് വീഡിയോ കോളുകള്‍ക്ക് പുതിയ അപ്ലിക്കേഷന്‍. എച്ച്ഐഒയു മെസഞ്ചര്യെന്ന പേരില്‍ അറിയപ്പെടുന്ന ആപ്പ് വഴി വീഡിയോ വോയിസ് കോളുകള്‍ക്ക് സൗകര്യമാകും. വിഒഐപി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അപ്ലിക്കേഷന്റെ സേവനം പ്രയോജനകരമാകും .
ലാപ്ടോപ്, ടാബ് ലറ്റ് , സ്മാര്‍ട്ട് ഫോണ്‍ എന്നിവയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് എച്ച്ഐയു മെസഞ്ചര്‍ രൂപം നല്‍കിയിരിക്കുന്നത് . അപ്ലിക്കേഷന്‍ ഉപയോഗിച്ച് ലോകത്തെവിടെയും സന്ദേശം അയക്കുവാന്‍ സാധിക്കും. 200 കോണ്ടാക്ട് ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചാറ്റിനുള്ള സംവിധാനവും ലഭ്യമാകുമെന്ന് എത്തിസലാത്ത് വെബ്സൈറ്റ് വ്യക്തമാക്കുന്നു
ബിഒടിഐഎം , സിഎംഇ എന്നിവയാണ് എത്തിസലാത്ത് ഫ്ലാറ്റ്ഫോമില്‍ പുറത്തിറക്കുന്ന അപ്ലിക്കേഷന്നുകള് . രണ്ടാഴ്ചക്കാലത്തേക്ക് സൗജന്യമായി ഉപയോഗിക്കുവാന്‍ കഴിയും . ഈ കാലാവധിക്ക് ശേഷം ഉപയോഗിക്കുവാന്‍ പണം നല്‍കണമെന്നും എത്തിസലാത്ത് വ്യക്തമാക്കി