പുതിയ അവതാരവുമായി നോക്കിയ വീണ്ടും വിപണിയില്‍. ബജറ്റ് ഫോണുകളുടെ ശ്രേണിയിലേക്ക് നോക്കിയ അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോണാണ് നോക്കിയ 5.1 പ്ലസ്സ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ പ്രൊസസറിലാണ് നോക്കിയ 5.1 പ്ലസ്സിന്റെ പ്രവര്‍ത്തനം. 5.86 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന്റേത്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളില്‍ ഫോണ്‍ ലഭിക്കും.
3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണുകള്‍ 4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണുകള്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കുകയും ചെയ്യാം.
പിന്നില്‍ ഡ്യൂവല്‍ ക്യാമറയാണ് ഫോണിനുള്ളത്. 13 എംപിയുടെ സെന്‍സറിന് പുറമേ 5 എംപിയുടെ ഡെപ്ത് സെന്‍സറും ഫോണിനുണ്ട്. കൂടാതെ 8 എംപിയുടെ മുന്‍ക്യാമറയും. 4 ജി ഡ്യുവല്‍ സിമ്മാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.
3060 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 5.1 പ്ലസിന്റെ കരുത്ത്. 27 മണിക്കൂര്‍ ലൈഫ് ടൈം, 17.5 മണിക്കൂര്‍ ടോക്ക് ടൈം, 19.5 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 5.8 മണിക്കൂര്‍ ഗെയിമിങ്, 12 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ ബാറ്ററി ബാക്കപ്പ്. ഫിങ്കര്‍പ്രിന്റ് സ്കാനര്‍ സെക്യൂരിറ്റിയും ഫോണിനുണ്ട്.
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 5.1 പ്ലസ്സ് 10,999 രൂപയ്ക്കാകും ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാകുക. ഫ്ലിപ്കാര്‍ട്ട് വഴിയും നോക്കിയ സ്റ്റോറുകള്‍ വഴിയുമാകും ഫോണിന്റെ വില്‍പ്പന. നോക്കിയ 5.1 പ്ലസ് ഉപയോക്താക്കള്‍ക്ക് 1800 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.