മൊബൈല്‍ പ്രേമികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച റിയല്‍മി 2 വിനു ശേഷം റിയല്‍മി 2 പ്രോയുമായി കമ്പനി. പ്രോയില്‍ നിന്നും വ്യത്യസ്തമായി റാം ശേഷിയും ക്യാമറ കരുത്തും മറ്റ് സവിശേഷതകളും വര്‍ധിപ്പിച്ചിട്ടുണ്ട്. 8 ജിബിയാണ് പുതിയ മോഡലിന്റെ റാം കരുത്ത്. കൂടാതെ വാട്ടര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഡിസ്പ്ലേ നോച്ചും ഫോണിനെ വ്യത്യസ്തമാക്കുന്നുണ്ട്.
സ്നാപ്ഡ്രാഗണ്‍ എസ്ഓസി പ്രോസസ്സറാണ് ഫോണിന് കരുത്തേകുന്ന മറ്റൊരു ഘടകം. പോളി കാര്‍ബണേറ്റ് റേസിന് ഡ്യുഡ്രോപ്പ് കവറാണ് ഫോണിന്റെ പിന്നിലുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ മുന്നിലാണ്. ഇരട്ട ക്യാമറ ഹൊറിസോണ്ടലായാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇരട്ട സിം മോഡലായ റിയല്‍മി പ്രോ 2 ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓഎസ്സിലാണ് പ്രവര്‍ത്തിക്കുന്നത്. 6.3 ഇഞ്ച് ഡിസ്പ്ലേ 1080×2340 പിക്സല്‍ റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്നു. 90.8 ശതമാനമാണ് സ്ക്രീന്‍ ടു ബോഡി റേഷ്യോ. 4ജിബി, 6ജിബി, 8ജിബി റാം കരുത്തുള്ള മോഡലുകള്‍ ലഭ്യമാണ്. ആവശ്യകത അനുസരിച്ച് തിരഞ്ഞെടുക്കാം. ഇന്റേണല്‍ മെമ്മറി കരുത്ത് 64, 128, 256 ജിബി എന്നിങ്ങനെയാണ്.
പിന് വശത്ത് ഇരട്ട ക്യാമറയാണുള്ളത്. 4കെ വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനമുള്ളതാണ് ഈ ക്യാമറ. മുന്നിലുള്ളത് 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ്. നിരവധി സവിശേഷതകളുള്ള ക്യാമറയാണ് മുന്നിലുള്ളത്. 3,500 മില്ലി ആംപെയറാണ് ബാറ്ററി കരുത്ത്. ശ്രേണിയിലെ മറ്റു മോഡലുകളിലെന്ന പോലെ സെന്‍സര്‍ സംവിധാനങ്ങളും കണക്ടീവിറ്റി സംവിധാനങ്ങളും ഈ മോഡലിലുമുണ്ട്.