ദിനംപ്രതി സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം രൂപവും ഭാവവും
മാറ്റുകയാണ് സിം കാര്‍ഡുകള്‍. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായും അതില്‍ നിന്ന് നാനോയായും മാറിയ സിം കാര്‍ഡുകള്‍ ഇനി ഇ-സിമ്മിലേക്ക് മാറിയാണ് സ്മാര്‍ട്ടാകുന്നത്. ഇതോടെ സിം കാര്‍ഡ് എന്നത് സങ്കല്‍പ്പം മാത്രമാകും. ഇനി പുതിയ കണക്ഷന് എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ട.
ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇ-സിം) ഉണ്ടാകും. സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളിലെ വെര്‍ച്വല്‍ സ്പേസിലാകും സിമ്മുകള്‍. വിവിധ കണക്ഷനുകള്‍ക്കു വേണ്ടി പ്രത്യേകം പ്രത്യേകം സിം കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ടതില്ല എന്നതാണ് പ്രധാന സവിശേഷത.
പുതിയ കണക്ഷന് എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്കിയാല് മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നതും മറ്റൊരു പ്രത്യേകത. സ്മാര്‍ട്ടായ ഇ-സിമ്മുകള്‍ ഇന്ത്യയിലും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ.