തിരുവനന്തപുരം: എത്ര കണ്ടാലും മതിവരാത്ത സൗന്ദര്യമാണ് നീലക്കുറിഞ്ഞിക്ക്. അതുകൊണ്ടു തന്നെ നീലക്കുറിഞ്ഞ് പൂത്തു നില്‍ക്കുന്നത് കാണായി മൂന്നാറിലെത്തുന്നവര്‍ നിവധിയാണ്. ഈ സാഹചര്യത്തില്‍ സാങ്കേതിക വിദ്യയും സഞ്ചാരികള്‍ക്കൊപ്പം കൂടുകയാണ്. വസന്തം ആസ്വദിക്കാനായി എത്തുന്നവര്‍ക്ക് ഇനി വഴികാട്ടിയായി നീലക്കുറിഞ്ഞി ആപ്പിന്റെ സഹായം തേടാം.’നീലക്കുറിഞ്ഞി സീസണ് 2018′ എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.
നീലക്കുറിഞ്ഞി സീസണിന്റെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്. കുറിഞ്ഞി പൂക്കാലം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കിങ്, ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യം, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കേരള ഐറ്റി. മിഷന്റെയും സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ‘നീലക്കുറിഞ്ഞി സീസണ് 2018’ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവുമെന്ന് ഡിടിപിസി അധികൃതര്‍ വ്യക്തമാക്കി.