രാജ്യം ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആഘോഷിക്കുമ്പോള്‍ ഒപ്പം ട്വിറ്ററും പങ്കാളിയാവുന്നു. സ്പെഷ്യല്‍ ഗാന്ധി ഇമോജിയുമായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ രാഷ്ട്രപിതാവിന്റെ 150ാം ജന്മദിന ആഘോഷത്തില്‍ എത്തുന്നത്. അന്നേദിവസം പ്രവര്‍ത്തിച്ചു തുടങ്ങുന്ന ഈ സ്പെഷ്യല്‍ ഇമോജി ഒരാഴ്ച മുഴുവനും ലഭ്യമാകും.
ചില ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഇമോജി പ്രത്യക്ഷപ്പെടുക. #GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, #गाँधीजयंती, #ગાંધીજયંતિ എന്നിവയാണ് ഇമോജിക്കായി ഉപയോഗിക്കേണ്ട ഹാഷ് ടാഗുകള്‍.
മഹാത്മാഗാന്ധിയുടെ കാരിക്കേച്ചറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നീലയും വെള്ളയും നിറങ്ങളിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ ലോഗോയെ പ്രതിനിധീകരിക്കുന്ന നിറങ്ങളാണിത്. മഹാത്മാഗാന്ധിയുടെ കാരിക്കേച്ചറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇത്തരം പ്രത്യേക സന്ദര്‍ഭങ്ങളില്‍ ട്വിറ്റര്‍ ഇമോജികള്‍ പരിചയപ്പെടുത്തുന്നത് ആദ്യമായല്ല. ദീപാവലി, ഗണേശ ചതുര്‍ത്ഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, അന്താരാഷ്ട്ര യോഗാ ദിനം, അംബേദ്കര്‍ ജയന്തി തുടങ്ങിയ ആഘോഷവേളകളിലും ട്വിറ്റര്‍ ഇമോജികളുമായി എത്തിയിട്ടുണ്ട്.