മൊബൈല്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനായി എല്‍ജി യുടെ പുതിയ സ്മാര്‍ട്ഫോണ്‍ വി40 ThinQ. 5 ക്യാമറയോടു കൂടിയാണ് സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കാനായി എത്തുന്നത്. പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളും മുന്നില്‍ രണ്ട് ക്യാമറകളുമാണ് ഈ ഫോണിനുണ്ടാവുക. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 9.0 OS നെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സ്കാനര്‍, 6.4 ഇഞ്ച് എന്നിവയാണ് മറ്റു സവിശേഷതകള്‍. കാര്‍മിന്‍ റെഡ്, മൊറോക്കന്‍ ബ്ലൂ, പ്ലാറ്റിനം ഗ്രേ എന്നീ നിറങ്ങളിലായിരിക്കും ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാവുക. വില വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. അടുത്തമാസത്തോടെയാണ് വി40 ThinQ വിപണിയില്‍ അവതരിപ്പിക്കുക.