മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സാങ്കേതികവിദ്യ. ഇനി മുതല്‍ മത്സ്യബന്ധനവും ഹൈടെക് ആവും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് ‘സാഗര’ എന്ന് പേരിട്ട മൊബൈല്‍ ആപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി രംഗത്തിറക്കിയത്. ഇതില്‍ മത്സ്യത്തൊഴിലാളികള്‍
കടലില്‍ പോകുന്നതും വരുന്നതും കൂടാതെ ഈ മേഖലയിലെ പ്രശ്നങ്ങളും രേഖപ്പെടുത്തി വെയ്ക്കാം.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ‘സാഗര’. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയൂ. പ്രധാനമായും രണ്ട് പേജുകളാണ് ആപ്ലിക്കേഷന്‍ ഉള്ളത്. ഹോം പേജില്‍ വള്ളം ഉടമസ്ഥന്റെ വിവരങ്ങളും, തുടര്‍ പേജില്‍ വള്ളത്തിലെ തൊഴിലാളികളുടെ പേര് വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. കടലിലേക്ക് യാത്ര ചെയ്യുന്നവര്‍ കപ്പല്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്യണം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ആങ്കര്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് തൊഴിലാളികള്‍ കരയിലെത്തിയത് രേഖപ്പെടുത്തണം.
കാലാവസ്ഥ നിരീക്ഷണവിഭാഗമായ ഇന്ക്രോസിസ് സഹായത്തോടെയാണ് മൊബൈല്‍ നെറ്റ് വര്‍ക്കിംഗ് നടത്തുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ നാലുഭാഷകളില്‍ വിവരങ്ങള്‍ അറിയാനാകും. ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന പ്രയാസം മാത്രമാണ് തൊഴിലാളികള്‍ നേരിടുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്.