ഗൂഗിള്‍ ക്രോമ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ എളുപ്പത്തിനായ് പാസ്വേഡ് സേവ് ചെയ്തുവയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇത്തരക്കാര്‍ ഇനി ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മുന്നൂറുകോടിയിലേറെ പേര് ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമിലെ സുരക്ഷാവീഴ്ച കണ്ടെത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാവിദഗ്ധനായ എലിയട്ട് തോംസന്റെ നേതൃത്വത്തിലുള്ള സംഘം.
ഹാക്കര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. ബ്രൗസറില്‍ സേവ് ചെയ്ത പാസ്വേഡുകള് മോഷ്ടിക്കാനും വെബ് കാം പ്രവര്‍ത്തിക്കാനും ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ഷുവര്‍ ക്ലൗഡ് നേരത്തെ തന്നെ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചതാണ്. എല്ലാം സുരക്ഷിതമാണെന്നാണ് ഗൂഗിള്‍ അന്ന് പ്രതികരിച്ചത്.
ബ്രൗസറില്‍ സേവ് ചെയ്ത പാസ്വേഡുകള് മോഷ്ടിക്കാനും വെബ് കാം പ്രവര്‍ത്തിക്കാനും ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ഷുവര്‍ ക്ലൗഡ് നേരത്തെ തന്നെ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചതാണ്. എല്ലാം സുരക്ഷിതമാണെന്നാണ് ഗൂഗിള്‍ അന്ന് പ്രതികരിച്ചത്.ക്രോമില്‍ സൂക്ഷിച്ച പാസ്വേഡുകള് മായ്ച്ചുകളഞ്ഞ് ഓട്ടോമാറ്റിക് റീ കണക്ഷന് ഓഫാക്കുകയെന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ് നല്കുന്നു.