ആരാധകര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായാണ് ഒരു ഇടവേളയ്ക്കു ശേഷം നിക്കോണ്‍ എത്തുന്നത്. രണ്ട് മിറര്‍ലെസ് ക്യാമറകളുമായാണ് പ്രശസ്തമായ മിത്സുബിഷി എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഭാഗമായ നിക്കോണ്‍, മിറര്‍ലെസ് വിപണിയില്‍ സജീവമാകാന്‍ പോകുന്നത്.
13.2×8.8 മില്ലി മീറ്റര്‍ വലുപ്പമുള്ള (116 mm²) 1 ഇഞ്ച് സെന്‍സറുകളുമായിട്ടാണ് നിക്കോണിന്റെ ഈ ആദ്യകാല മിറര്‍ലെസ്സ് ക്യാമറകള്‍ ലഭ്യമായിരുന്നത്. ഫുള്‍ഫ്രെയിം മിറര്‍ലെസ്സ് ഡിജിറ്റല്‍ ക്യാമറകള്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ‘z മൗണ്ട് ‘ ആണ് പുതിയ ഫുള്‍ഫ്രെയിം ക്യാമറകളുടെ സവിശേഷത. 1959 മുതല്‍ എസ് എല്‍ ആര് ക്യാമറകളില്‍ ഉപയോഗിച്ചു വരുന്ന ‘എഫ്’ മൗണ്ടാണ് മിറര്‍ലെസ്സ് ഫുള്‍ഫ്രെയിം ഡിജിറ്റല്‍ ക്യാമറകളില്‍ ‘z മൗണ്ടിനായി വഴി മാറുന്നത്.
നിലവില്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന ‘എഫ്’ മൗണ്ട് ലെന്‍സുകള്‍ ഘടിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ‘FTZ’ ലെന്‍സ് മൗണ്ട് അഡാപ്റ്ററും നിക്കോണ്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. നിലവിലെ എഫ് മൗണ്ടു വ്യാസവുമായും മറ്റു ബ്രാന്‍ഡ് ക്യാമറകളുടെ മൗണ്ട് വ്യാസവുമായും താരതമ്യം ചെയ്യുമ്പോള്‍ ‘z മൗണ്ട് ‘ വലിപ്പമേറിയതാണ്. 4 മില്ലിമീറ്റര്‍ വ്യാസമുള്ള നിക്കോണ്‍ -എഫ് മൗണ്ട്, 46.1 മില്ലിമീറ്റര്‍ വ്യാസമുള്ള സോണി-ഇ മൗണ്ട് , 54 മില്ലീമീറ്റര്‍ വ്യാസ അളവുള്ള കാനണ്‍ ഇഎഫ് മൗണ്ട് എന്നിവയെക്കാള്‍ വലിപ്പമുള്ളതാണ് 55 മില്ലീമീറ്റര്‍ ലെന്‍സ് മൗണ്ട് വ്യാസമുള്ള പുതിയ z മൗണ്ട്.