ദുബായ്: ദുബായിയില്‍ നിയന്ത്രണം വിട്ട കാര്‍ നഗരമധ്യത്തിലെ ഷോപ്പിങ് മാളിലെ എടിഎമ്മിനുള്ളിലേയ്ക്ക് പാഞ്ഞുകയറി രണ്ടു പേര്‍ക്ക് പരുക്കേറ്റു. ബര് ദുബായിലെ ബുര്‍ജുമാന്‍ ഷോപ്പിങ് മാളില്‍ ഇന്ന് (ശനി) രാവിലെ 10.50നായിരുന്നു അപകടം. എടിഎമ്മിനകത്തുണ്ടായിരുന്ന ഇടപാടുകാരില്‍ ഒരാള്‍ക്കും കാര്‍ ഓടിച്ചിരുന്നയാള്ക്കുമാണ് പരുക്കേറ്റത്. ഭാഗ്യം കൊണ്ടാണ് കൂടുതല്‍ അപകടം ഒഴിവായത്.
എന്‍ബിഡി എടിഎമ്മിന്റെ പ്രധാന വാതില്‍ തകര്‍ത്താണ് കാര്‍ ഉള്ളിലേക്കു പാഞ്ഞുകയറിയത്. 51 കാരനായ ഏഷ്യന്‍ ഡ്രൈവറാണ് വാഹനമോടിച്ചിരുന്നതെന്നു ദുബായ് പോലീസ് മീഡിയാ വിഭാഗം തലവന്‍ ലഫ്.കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു. പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അശ്രദ്ധയാണ് അപകട കാരണം. ഇത്തരത്തില്‍ ഈ വര്‍ഷം ഇതുവരെയുണ്ടായ 35 വാഹനാപകടങ്ങളില്‍ ആറു പേര് മരിക്കുകയും 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാത്രികാലങ്ങളിലാണ് മിക്ക അപകടങ്ങളും നടന്നത്.
#من_هناوهناك
سيارة تقتحم مول برجمان في #دبي فرع بنك دبي الامارات الوطني
? pic.twitter.com/jnbED3dApN— هنا وهناك (@AbuDhabi_live) August 31, 2018