അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും കോടീശ്വരനായി മലയാളി. കോശി വര്‍ഗീസ് എന്നയാളാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. ഒന്നാം സമ്മാനമായി ലഭിക്കുക ഒരു ദശലക്ഷം യുഎസ് ഡോളര്‍ (7.91 കോടി രൂപ) ആണ്.
കോശി വര്‍ഗീസിനെ കോടീശ്വരനാക്കിയത് 0844 എന്ന നമ്പറാണ്. ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹം ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ സീരീസ് 396 ടിക്കറ്റ് എടുത്തത്. നേരത്തെ പല തവണ കോശി വര്‍ഗീസ് ടിക്കറ്റ് എടുത്തിരുന്നു.
also read: സ്ത്രീയ്ക്ക് നേരെ സമൂഹമാധ്യമങ്ങളിൽ അതിക്രമം; ബിജെപി, യുവമോർച്ച നേതാക്കൾക്കെതിരെ കേസ്
എന്നാല്‍ ഇപ്പോഴാണ് ഭാഗ്യം കോശിയെ തേടിയെത്തിയത്. 1999ല്‍ മില്ലേനിയം മില്യണയര്‍ പ്രെമോഷന് തുടങ്ങിയതിനു ശേഷം ഒരു ദശലക്ഷം യുഎസ് ഡോളര്‍ സ്വന്തമാക്കിയ 195-ാമത് ഇന്ത്യക്കാരനാണ് കോശി വര്‍ഗീസ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പ് ടിക്കറ്റുകള്‍ കൂടുതലും എടുക്കുന്നത് ഇന്ത്യക്കാരാണ്.
അതിനാല്‍ തന്നെ വിജയികളും കൂടുതല്‍. ഇതില്‍ തന്നെ നല്ലൊരു ശതമാനവും മലയാളികളാണ്. ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍ അര്ജുന് സിങ് എന്ന ഇന്ത്യക്കാരന് ആഡംബര ബൈക്കും സ്വന്തമാക്കിയിരുന്നു. ബിഎംഡബ്യു ആര് 9 ടി എന്ന വാഹനമാണ് അര്ജുന് നേടിയത്.