റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദില്‍ താമസസ്ഥലത്ത് മരിച്ചു. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി കുറുപ്പശ്ശേരി വീട്ടില്‍ ഷാജഹാന്റെ മകന് ബാസില്‍ ഷാജഹാനാണ് റിയാദിലെ ബദീഅയില്‍ മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ബദീഅയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലിന് താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാതാവ്: സീനത്ത്, സഹോദരന്: മുഹമ്മദ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.