മദീന: ഹജ്ജ് കര്‍മ്മത്തിനെത്തി പുണ്യഭൂമിയില്‍ ആദ്യ കുഞ്ഞിന് ജന്മം നല്കാന് കഴിഞ്ഞ സന്തോഷത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍. ഹജ്ജിന് അവസരം ലഭിച്ച ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് ഗര്‍ഭിണിയായിട്ടും അവസരം നഷ്ടപ്പെടുത്താതെ ഹജ്ജിനെത്തിയത്.
ഉത്തര്‍പ്രദേശ് സ്വദേശി ഷാഹിനയാണ് പുണ്യഭൂമിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രവാചകന്റെ മകളുടെ പേരായ സൈനബ് എന്നാണ് കുഞ്ഞിന് പേരിട്ടത്.
14 ലക്ഷം ഹാജിമാരുണ്ട് ഇതിനകം മക്കയില്‍. ഇതില്‍ കുട്ടികളും വൃദ്ധരും ഗര്‍ഭിണികളും പെടും. കാത്തിരുന്ന് കിട്ടിയ അവസരം നഷ്ടപ്പെടുത്താറില്ല ഹാജിമാര്‍. അങ്ങനെയാണ് ഗര്‍ഭിണിയായിരുന്നിട്ടും ഷാഹിന്‍ മക്കയിലെത്തിയത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുമ്പോള്‍ 9 മാസം ഗര്‍ഭിണിയായിരുന്നു ഷാഹിന്‍. ഷാഹിനയോടൊപ്പം ഭര്‍ത്താവ് മുഹമ്മദും ഉമ്മയും ഉണ്ടായിരുന്നു.
ഈ വര്‍ഷം ഹജ്ജ് ഭൂമിയില്‍ പിറക്കുന്ന ആദ്യ കുഞ്ഞാണ് സൈനബ്. മുത്തശ്ശിക്കും അടങ്ങാത്ത സന്തോഷം. ഹജ്ജിന് പോകാന്‍ കുഞ്ഞിനും അവസരം ലഭിച്ച സന്തോഷത്തിലാണ് ഈ കുടുംബം.
ഹജ്ജ് ഭൂമിയില്‍ ആദ്യ കുഞ്ഞ്