ദുബായ്; യുഎഇയില്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് 704 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുന്നു. തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിവിധ കുറ്റതൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെയാണ് പെരുനാള് പ്രമാണിച്ച് മാപ്പു നല്കി മോചിപ്പിക്കുന്നത്.
വിട്ടയക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് തീര്‍ക്കും. ജയില്‍ മോചനം ലഭിക്കന്നവര്‍ക്ക് കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനാവുമെന്നും. കുടുംബത്തിന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും സന്തോഷം പകരാനും അവസരമൊരുക്കുന്നതാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.