മനാമ: ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്ളാറ്റിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇരുവരും.
ഇവരുടെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ മരണം മലയാളികള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.