റിയാദ്: കൈകള്‍കെട്ടി, മുഖംമൂടി തൂക്കുകയര്‍ കഴുത്തില്‍ വെച്ചു. കുരുക്ക് മുറുക്കും മുന്‍പേ മകന്റെ കൊലയാളിയ്ക്ക് പിതാവ് മാപ്പ് നല്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സൗദിയില്‍ നിന്നുമാണ് ഈ കാഴ്ച.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മകന്റെ കൊലയാളിയ്ക്ക് മാപ്പ് നല്‍കിയുള്ള പിതാവിന്റെ വാക്കുകള്‍ ജനങ്ങള്‍ കരഘോഷത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. സൗദിയിലെ റാബിഗ് ഗവര്‍ണറേറ്റിലാണ് വധശിക്ഷക്ക് കാരണമായ കൊലപാതകം നടന്നത്.
വിചാരണക്കൊടുവില്‍ പ്രതിക്ക് കോടതി വധശിക്ഷ വധിച്ചുവെന്നും അപ്പീലുകള്‍ തള്ളുകയും പ്രതിക്ക് മാപ്പ് നല്കാന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും ചെയ്തതോടെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദിയും വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയാവാനെത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇയാള്‍ അടുത്തേക്ക് ചെല്ലുകയും തന്റെ മകന്റെ ഘാതകന് താന്‍ മാപ്പുനല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.