ഹജ്ജിനു വന്ന സ്ത്രീയോട് സൗദിയിലെ പൊലീസുകാരന് കാണിച്ച കാരുണ്യത്തിന്റെ വിഡിയോ വൈറലാകുന്നു. മക്കയിലെത്തിയ ഏഷ്യന്‍ വംശജയായ വയോധികയുടെ സഹായത്തിനാണ് സൗദി പൊലീസ് എത്തിയത്.
സ്ത്രീയുടെ ചെരുപ്പ് നഷ്ടപ്പെട്ടപ്പോള്‍ പേപ്പറില്‍ കയര്‍ കെട്ടി ചെരുപ്പ് ആക്കി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട ഒരു പൊലീസുകാരന് സ്വന്തം ഷൂ ഊരി നല്കി ആ സ്ത്രീക്ക് നല്കുന്നു. ഈ വിഡിയോ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ചെരിപ്പു നഷ്ടപ്പെട്ട വൃദ്ധ പൊള്ളുന്ന വെയിലില്‍ നടക്കാന്‍ കഷ്ടപ്പെടുകയാണ്. ഇതു കണ്ട ഒരാള്‍ പേപ്പര്‍ കൊണ്ട് ചെരുപ്പുണ്ടാക്കി നല്കാന് ശ്രമിക്കുന്നു. ഇയാള്‍ ബന്ധുവാണോ അല്ലയോ എന്ന് വ്യക്തമല്ല. അപ്പോഴാണ് പൊലീസുകാരന്റെ വരവ്.