സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം. ലെവി പിന്‍വലിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അടുത്ത വര്‍ഷം മുതല്‍ ലെവി കൂട്ടുമെന്നും മന്ത്രാലയം അറിയിച്ചു.
ലെവി വര്‍ധന പിന്‍വലിക്കാന്‍ സൌദി ഭരണാധികാരി സല്മാന് രാജാവിന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 2400 റിയാല്‍ ആയിരുന്ന ലെവി ഈ വര്‍ഷം 4800 റിയാലായി ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷം ഇത് 7200 റിയാലായി വര്‍ധിപ്പിക്കും. മാസലെവി അടുത്തവര്‍ഷം അറുന്നൂറു റിയാല്‍ ആയിരിക്കും.