ദോഹ: ലോകത്തെ ഏറ്റവും സമ്പന്നരാജ്യമെന്ന ഖ്യാതി ഖത്തറിന് നഷ്ടമാകുന്നു. ഖത്തറിന് ക്ഷീണം സംഭവിക്കുന്നുവെന്നും രാജ്യത്തെ പിന്നിലാക്കി മക്കാവു മുന്നേറുന്നുവെന്നുമാണ് ഐഎംഎഫ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഗള്‍ഫിലെ കൊച്ചുരാജ്യമാണണെങ്കിലും ലോകത്തെ ഏറ്റവും സമ്പന്നരാജ്യമെന്ന കീര്‍ത്തി ഖത്തറിന് സ്വന്തമായിരുന്നു. ജനസംഖ്യ കുറവും വരുമാനം കൂടുതലുമാണ് ഖത്തറിന് ആളോഹരി വരുമാനം കൂടുതലുള്ള രാജ്യമെന്ന പദവി ലഭിക്കാന്‍ കാരണം. എന്നാല്‍ അടുത്തിടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. ഖത്തറിന് ക്ഷീണം സംഭവിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അടുത്തിടെ ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധമാണ് ആ രാജ്യത്തിന് തിരിച്ചടിയായത്. നിലവിലെ സാഹചര്യത്തില്‍ ഖത്തറിനെ പിന്നിലാക്കി മക്കാവു മുന്നേറുന്നുവെന്നാണ് ഐഎംഎഫ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
കര-വ്യോമ-നാവിക ഉപരോധം നേരിടുന്ന ഖത്തര്‍, തന്ത്രപരമായ നീക്കത്തിലൂടെ മുന്നേറ്റത്തിന് ശ്രമിക്കുകയാണ്. ഇറാന്, തുര്‍ക്കി, യൂറോപ്പ്, ഏഷ്യ എന്നീ മേഖലയിലെ രാജ്യങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ടുള്ള പ്രയാണം. അതിനിടെയാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട്.
2020ഓടെ ചൈനയുടെ നിയന്ത്രണത്തിലുള്ള മക്കാവു ലോകത്തെ ഏറ്റവും സമ്പന്നരാജ്യമായി മാറുമെന്നും സൂചിപ്പിക്കുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ദ്വീപാണ് മക്കാവു. ഖത്തറിന് ഒപ്പമെത്തിയിരിക്കുന്നു മക്കാവു.
രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ചൈനയുടെ നിയന്ത്രണത്തിലായതോടെ മക്കാവുന്റെ മുഖഛായ മാറി. ചൂതാട്ട കേന്ദ്രമായി മാറിയ ഈ പ്രദേശം ലോകത്തെ ഏറെ ആകര്‍ഷകമായ വിനോദ മേഖല കൂടിയാണ്. വന്‍ കുതിപ്പില്‍ മക്കാവു ചൈനയില്‍ ചൂതാട്ടവും നൃത്തസംഗീത ശാലകളും നിയമപരമായി അംഗീകരിക്കപ്പെട്ട ഏക പ്രദേശമാണ് മക്കാവു.
നൃത്തസംഗീത ശാലകളും ചൂത്താട്ട കേന്ദ്രങ്ങളും അരങ്ങുവാഴുന്ന മക്കാവുവിന്റെ വളര്‍ച്ച ദിനംപ്രതിയെന്നോണം ഉയരുന്നു. ആളോഹരി വരുമാനം 143116 ഡോളറാകുമത്രെ. എന്നാല്‍ ഖത്തറിന്റേത് 139151 ഡോളറിലായിരിക്കും എത്തുക. ഖത്തറിനെ രണ്ടാംസ്ഥാനത്തേക്ക് തള്ളി മക്കാവു വന്‍ കുതിപ്പ് നടത്തുമെന്നും ഐഎംഎഫിന്റെ പ്രവചന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.