ഉമ്മുല്‍ഖുവൈന്‍: ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭര്‍ത്താവും മക്കളുമൊത്ത് ബീച്ചില്‍ എത്തിയതായിരുന്നു യുവതി. കടലില്‍ കളിക്കുന്നതിനിടെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ യുവതി അപകടത്തില്‍പ്പെടുകയായിരുന്നു.
ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്.