കുവൈറ്റ് സിറ്റി: ഓഗസ്റ്റ് 19 ഞായര്‍ മുതല്‍ 23 വ്യാഴം വരെ അഞ്ച് ദിവസത്തെ ഔദ്യോഗിക ഈദ് പെരുന്നാള്‍ അവധിയാണ് കുവൈറ്റില്‍ കാബിനറ്റ് യോഗം പ്രഖ്യാപിച്ചത്. എന്നാല്‍ ഓഗസ്റ്റ് 16 മുതലുള്ള വാരാന്ത്യ അവധി ദിനങ്ങളും ചേര്‍ന്ന് വലിയ പെരുന്നാളിനോടനുബന്ധിച്ചു 9 ദിവസത്തെ അവധി ഉറപ്പായതോടെ കുവൈറ്റില്‍ നിന്നു പുറം രാജ്യങ്ങളിലേക്ക് പോകുന്നതിന് വിമാന യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
9 ദിവസത്തെ നീണ്ട അവധി ലഭിക്കുന്നതോടെ ഈദ് ആഘാഷിക്കുന്നതിന് സ്വദേശികളും വിദേശികളും പുറം രാജ്യങ്ങളിലേക്ക് പോകുന്നത് കണക്കിലെടുത്താണ് വിമാന കമ്പനികള്‍ യാത്ര നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്.