യുഎഇ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പൊതുമാപ്പിന്റെ ആനുകൂല്യം നിലവില്‍ രാജ്യത്ത് തുടരുന്നവര്‍ക്ക് മാത്രമെന്ന് അധികൃതര്‍. താമസ നിയമം ലംഘിച്ച ശേഷം യുഎഇയില്‍ നിന്ന് പോയവര്‍, പ്രവേശ വിലക്ക് ഏര്‍പ്പെടുത്തി പറഞ്ഞയച്ചവര്‍ എന്നിവര്‍ക്ക് ഇപ്പോള്‍ നടന്നു വരുന്ന പൊതുമാപ്പിന്റെ സൗകര്യം ലഭിക്കില്ലെന്നാണ് വിവരം.
യു.എ.ഇയിലേക്ക് പ്രവേശ വിലക്കുള്ള ആളുകള്‍ക്ക് വിലക്ക് നീക്കുന്നതിന് അവരുടെ പ്രതിനിധികള്‍ മുഖേന അപേക്ഷ നല്‍കാനും അവ അംഗീകരിക്കപ്പെട്ടാല്‍ താമസ തൊഴില്‍ സന്ദര്‍ശക വിസകള്‍ക്ക് അപേക്ഷിക്കുന്നതിനും സൗകര്യം ലഭിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ രാജ്യത്തു തങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കു മാത്രമാണ് പൊതുമാപ്പ് ആനുകൂല്യമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എംബസിയും ഇതു സംബന്ധിച്ച് നേരത്തെ സൂചന നല്‍കിയിരുന്നു. പൊതുമാപ്പിന്റെ ആദ്യഘട്ടത്തില്‍ അതു പ്രാവര്‍ത്തികമാവില്ല എന്നു തന്നെയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ താമസ നിയമം ലംഘിച്ചും വിസ കാലാവധി കഴിഞ്ഞും യു.എ.ഇയില്‍ തങ്ങുന്നവര്‍ക്ക് അവര്‍ തൊഴിലുടമയില്‍ നിന്ന് ഓടിപ്പോയവരാണെങ്കിലും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താം.