സൗദി അറേബ്യയില്‍ പതിനൊന്നു പുതിയ തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാനൊരുങ്ങുന്നു. അടുത്തമാസം സ്വദേശിവല്‍ക്കരണം തുടങ്ങാനിരിക്കുന്ന പന്ത്രണ്ട് മേഖലകള്‍ക്കു പുറമെയാണിത്. ഇതിനായി സ്വദേശികള്‍ക്ക് പരിശീലനപദ്ധതി ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
മെഡിക്കല്‍ , ഐടി, ടെലകോം, അക്കൗണ്ടിംഗ്, ഇന്‍ഡസ്ട്രിയല്‍, എന്‍ജിനീയറിംഗ് കണ്‍സല്‍ട്ടന്‍സി, ട്രേഡ് റീട്ടെയ്ല്‍ ട്രേഡ്, ടൂറിസം, ഗതാഗതം, കോണ്ട്രാക്റ്റിംഗ്, നിയമം എന്നീ പതിനൊന്നു മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനായി സ്വദേശികള്‍ക്ക് തീവ്ര പരിശീലനം നല്കാന് സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ പതിനെട്ടു കമ്പനികളുമായി സൌദി തൊഴില്‍ മന്ത്രാലയം കരാറുകള്‍ ഉണ്ടാക്കിയെന്നാണ് വിവരം.