റിയാദ്: പ്രവാസി മലയാളിയുടെ മരണം വീണ്ടും. സൗദി അറേബ്യയിലെ റിയാദിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാർഡാം സ്വദേശി പ്രദീപ് (42) ആണ് മരിച്ചത്. കാറിനുള്ളിലാണ് പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാറിൽ ആള് കിടക്കുന്നതായി കണ്ട പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രദീപിനെ തിരിച്ചറിഞ്ഞത്. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിർത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. റിയാദിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു പ്രദീപ്.